കട്ടപ്പന: മണിക്കൂറുകളുടെ വ്യത്യാസത്തില് സഹോദരങ്ങള് മരിച്ചു. പെരുവന്താനം കൊടികുത്തിയില് അയ്യുണ്ണിക്കല് എ.എം. ആന്റണി (പാപ്പച്ചി -79), മൂത്ത സഹോദരന് എ.എം. സെബാസ്റ്റ്യന് ( കുട്ടിയച്ചന്-85) എന്നിവരാണ് മരിച്ചത്. എട്ടിന് രാവിലെ ആറിനാണ് കോട്ടയം കാരിത്താസ് ആശുപത്രിയില് ഹൃദയസംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്ന ആന്റണി മരിച്ചത്. വൈകുന്നേരം ഏഴോടെ കാരിത്താസ് ആശുപത്രിയില് അര്ബുദ ചികിത്സയിലായിരുന്ന സെബാസ്റ്റ്യനും മരിച്ചു.
ആന്റണിയുടെ സംസ്കാരം മുളങ്കുന്ന് ഉണ്ണിമിശിഹാ പളളിയില് നടത്തി. സെബാസ്റ്റ്യന്റെ സംസ്കാരം ഇന്നു മൂന്നിന് കാല്വരി മൗണ്ട് സെന്റ് ജോര്ജ് പള്ളിയില് നടക്കും. സഹോദരങ്ങളുടെ ഭാര്യമാരുടെ പേരും ഒന്നു തന്നെയാണ്. ആന്റണിയുടെ ഭാര്യ റോസമ്മ ഉപ്പുതറ കാരിക്കക്കുന്നേല് കുടുംബാംഗം. മക്കള് :ബേബിച്ചന്, ബെറ്റി,ബീന (ബിജോ). സെബാസ്റ്റ്യന്റെ ഭാര്യ റോസമ്മ മാന്നാനം മണ്ണൂശേരില് കുടുംബാംഗം. മക്കള്:മേഴ്സി, ജയ്നമ്മ, സാബു, ജെന്റിച്ചന്.